inauguration
1

അന്നമനട: മാലിന്യ മുക്ത അന്നമനടയ്ക്കായി ആക്രി ആപ്പിന്റെ കൈത്താങ്ങ്. ഡയപ്പറും സാനിറ്ററി നാപ്പ്കിനും ഉൾപ്പെടെ പ്ലാസ്റ്റിക് മിശ്രിത മാലിന്യങ്ങൾ ഇനി വീടുകളിൽ നിന്ന് ശേഖരിക്കും. പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് സിന്ധു ജയൻ അദ്ധ്യക്ഷയായി. ആക്രി ആപ്പ് പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് സെപ്റ്റംബർ 20 വരെ ഓൺലൈനായി സേവനം ബുക്ക് ചെയ്യാം. അതിനുശേഷം വീടുകളിൽ നിന്ന് നേരിട്ടു മാലിന്യം ശേഖരിക്കും. ഓരോ കിലോയ്ക്കും ജിഎസ്ടി സഹിതം 50.40 രൂപയാണ് നൽകേണ്ടത്. ടി.കെ. സതീശൻ, കെ.എ. ഇഖ്ബാൽ, ടെസ്സി ടൈറ്റസ്, കെ.എ.ബൈജു, കെ.കെ.രവി നമ്പൂതിരി, ഷീജ നസീരർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ഉഷാദേവി, ആക്രി ആപ്പ് പ്രതിനിധി സിസിൻ എന്നിവരും പങ്കെടുത്തു.