photo

ഇരിങ്ങാലക്കുട : 2025-2026 വർഷത്തെ ഐ.സി.എസ്.സി നാഷണൽ ടേബിൾ ടെന്നീസ് ബോയ്‌സ് മത്സരങ്ങൾ സെപ്റ്റംബർ 1 മുതൽ 3 വരെയുള്ള ദിവസങ്ങളിൽ ഇരിങ്ങാലക്കുട ഡോൺ ബോസ്‌കോ സെൻട്രൽ സ്‌കൂളിൽ നടക്കും. കേരളം, തമിഴ്‌നാട് പുതുച്ചേരി ആൻഡമാൻ നിക്കോബാർ , ബീഹാർ ചണ്ഡീഗഢ്, ഉത്തർപ്രദേശ് , മഹാരാഷ്ട്ര, കർണാടക ഗോവ, നോർത് ഈസ്ര്, നോർത്ത് വെസ്റ്റ് ,ഉത്തരാഖണ്ഡ് , യു.എ.ഇ റീജ്യണുകളിൽ നിന്നായി 300 ഓളം കുട്ടികൾ അണ്ടർ 14 , അണ്ടർ 17 , അണ്ടർ 19 എന്നീ ഇനങ്ങളിൽ പങ്കെടുക്കും. 1 ന് രാവിലെ 10 ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം നിർവഹിക്കും.