മാള: കോട്ടക്കൽ സെന്റ് തെരേസാസ് കോളേജിൽ കലാപരിപാടികളും മത്സരങ്ങളുമായി ഓണാഘോഷം നടത്തി.
കോളേജ് മാനേജർ ഫാദർ ജേക്കബ്‌സ് ഞെരിഞ്ഞാമ്പിള്ളി,ഡയറക്ടർ ഫാദർ വിത്സൻ തറയിൽ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ മേജർ ഡോ. അൽഫോൻസ് ലിഗോറി അദ്ധ്യക്ഷനായി. സംവിധായകനും നടനുമായ ടോം ഇമ്മട്ടി വടംവലി മത്സരം ഉദ്ഘാടനം ചെയ്തു. പൂക്കളവും മലയാളിമങ്കയും ഉൾപ്പെടെ നിരവധി മത്സരങ്ങൾ സംഘടിപ്പിച്ചു. കോമേഴ്‌സ് ഡയറക്ടർ അഹമ്മദ്, പി.കെ .ശ്രുതി,എ.ആർ. ചന്ദ്രബോസ് എന്നിവർ പ്രസംഗിച്ചു.