1
1

വടക്കാഞ്ചേരി : ഓണത്തോട് അനുബന്ധിച്ച് വടക്കാഞ്ചേരി, അത്താണി നഗരങ്ങളിൽ ഇന്ന് മുതൽ സമഗ്ര ഗതാഗത പരിഷ്‌കാരം. ഷൊർണൂർ, ചേലക്കര ഭാഗത്തു നിന്നും വരുന്ന ചരക്ക് വാഹനങ്ങൾ മാരാത്തുകുന്ന് റോഡ് വഴി കടന്ന് പോകണം. മറ്റ് ചരക്ക് വാഹനങ്ങൾക്കും ടൗണിൽ പ്രവേശനമില്ല. നഗരത്തിൽ പാർക്കിംഗും നിരോധിച്ചു. കടകളിൽ നിന്ന് ഫുട്പാത്തിലേക്ക് ഇറക്കി കച്ചവടവും ഇരുചക്ര വാഹന പാർക്കിംഗും ഒഴിവാക്കാൻ നിർദ്ദേശം നൽകി. ബസുകൾ അംഗീകൃത സ്റ്റോപ്പുകളിൽ മാത്രം നിറുത്തണം. സെപ്തംബർ 10 വരെ ഗതാഗത പരിഷ്‌കാരം നീണ്ടുനിൽക്കും. യോഗത്തിൽ നഗരസഭാ ചെയർപേഴ്‌സൺ പി.എൻ.സുരേന്ദ്രൻ അദ്ധ്യക്ഷനായി. പി.ആർ.അരവിന്ദക്ഷൻ, എൻ.കെ.പ്രമോദ്കുമാർ, റിസ്മി മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.

ഗതാഗത ക്രമീകരണം ഇപ്രകാരം