കൊടുങ്ങല്ലൂർ : വിശ്വകർമ്മ ദിനമായ സെപ്തംബർ 17 ദേശീയ തൊഴിലാളി ദിനമായി പ്രഖ്യാപിച്ച് പൊതു അവധിയാക്കണമെന്ന് അഖില കേരള വിശ്വകർമ്മ മഹാസഭ ശ്രീനാരായണപുരം ശാഖ ഋഷി പഞ്ചമി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ സമ്മേളനം ആവശ്യപ്പെട്ടു. ശാഖാ കേന്ദ്രത്തിൽ ബോർഡ് മെമ്പർ എ.ആർ.സുബ്രഹ്മണ്യന്റെ കാർമ്മികത്വത്തിൽ വിശ്വകർമ്മ പൂജയും പ്രഭാഷണവും നടത്തി. ശാഖാ പ്രസിഡന്റ് ഇ.കെ.ധർമ്മ ദേവൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രതിനിധി എൻ.കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മഹിളാ സമാജം യൂണിയൻ പ്രസിഡന്റ് സാവിത്രി പ്രഭാകരൻ, ഇ.എൻ.രാമകൃഷ്ണൻ, ശാഖാ സെക്രട്ടറി എൻ.കെ.ഉമേഷ്, ഖജാൻജി എം.കെ.സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
കൊടുങ്ങല്ലൂർ : അഖില കേരളവിശ്വ കർമ്മ മഹാസഭ മേത്തല ശാഖയുടെ ആഭിമുഖ്യത്തിൽ ഋഷിപഞ്ചമി മഹോത്സവം ആഘോഷിച്ചു. താലൂക്ക് സെക്രട്ടറി ടി.ബി.സുരേഷ് ബാബുവിന്റെ മുഖ്യകാർമികത്വത്തിൽ വിശ്വകർമ്മദേവ പൂജ നടത്തി. ശാഖാ പ്രസിഡന്റ് ടി.പി.രാജൻ പതാക ഉയർത്തി. ശാഖാ പ്രസിഡന്റ് ടി.പി.രാജൻ അദ്ധ്യക്ഷത വഹിച്ചു. സെപ്തംബർ 17 വിശ്വകർമ്മ ദിനം പൊതുഅവധിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു. മുൻപ്രസിഡന്റ് ടി.ജി.വിശ്വനാഥൻ വിശ്വകർമ്മ, ടി.സി.കണ്ണൻ, രാധാ മോഹനൻ, അമ്പിളി രാജൻ, ടി.കെ.കലാശിവൻ, കെ.യു.ആനന്ദൻ, ടി.ബി.സുധി തുടങ്ങിയവർ സംസാരിച്ചു.