inauguration
1

മാള: അഷ്ടമിച്ചിറ വിജയഗിരി പബ്ലിക് സ്‌കൂളിൽ ഇക്കോ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം വർണാഭമായി. ക്ലബ്ബിന്റെ നേതൃത്വത്തിൽ വളർത്തിയ പൂക്കളുടെ വിളവെടുപ്പോടെ ആഘോഷങ്ങൾക്ക് തുടക്കമായി. സ്‌കൂൾ മാനേജർ ഫാദർ ജോസഫ് ജോൺ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ എൻ.എം.ജോർജിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ പൂക്കളം ഒരുക്കി. ഉത്രാടനാളിൽ ശേഖരിച്ച പൂക്കൾ ഉപയോഗിച്ച് സേവനഗിരി സേവനാലയ സൊസൈറ്റിയിൽ മനോഹരമായ പൂക്കളം തീർക്കും. അന്നേദിവസം അദ്ധ്യാപകരും വിദ്യാർത്ഥികളും അംഗങ്ങളോടൊപ്പം ചേർന്ന് സദ്യയോട് കൂടിയ വിവിധ ഓണപരിപാടികളും സംഘടിപ്പിക്കും.