എരുമപ്പെട്ടി : കോൺഗ്രസ് എരുമപ്പെട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫ്രീഡം ലൈറ്റ് മാർച്ച് സംഘടിപ്പിച്ചു. മങ്ങാട് സെന്ററിൽ നിന്നും ആരംഭിച്ച ഫ്രീഡം മാർച്ച് മണ്ഡലം പ്രസിഡന്റ് എം.എം. നിഷാദിന് ഫ്രീഡം ലൈറ്റ് നൽകി ഡി.സി.സി വൈസ് പ്രസിഡന്റ് എം.ഒ.ജേക്കബ് ഉദ്ഘാടനം ചെയ്തു. പി.എസ്.സുനീഷ്, അമ്പലപ്പാട്ട് മണികണ്ഠൻ, എം.കെ.ജോസ്, എം.എം.സലിം, സിജി ജോൺ, മാഗി അലോഷ്യസ്, ഷാജൻ കുണ്ടന്നൂർ, എൻ.കെ.കബീർ, ചന്ദ്രപ്രകാശ് ഇടമന, സെഫീന അസീസ് തുടങ്ങിയവർ നേതൃത്വം നൽകി.