photo

തൃശൂർ: കോടതി നി‌ർദ്ദേശിച്ചിട്ടും ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയും സർവീസ് റോഡ് ശാസ്ത്രീയമായി ടാർ ചെയ്യുന്നതിനോ അഴുക്കുചാൽ സംവിധാനം ശരിയാക്കുന്നതിനോ നടപടിയെടുക്കുന്നില്ലെന്ന് വ്യക്തമാക്കി ഹർജിക്കാരനായ അഡ്വ. ഷാജി കോടങ്കണ്ടത്ത് കളക്ടർ അർജുൻ പാണ്ഡ്യന് പരാതി നൽകി. ദേശീയപാതയിലെ ഗതാഗതക്കുരുക്ക് മൂലം വാഹനങ്ങൾ പഞ്ചായത്ത് റോഡിലൂടെയും പി.ഡബ്ല്യു.ഡി റോഡുകളിലൂടെയും വഴി തിരിച്ച് വിട്ട് പഞ്ചായത്ത് റോഡുകൾ തകർന്നു. ടാറിംഗ് നടത്തിയ സർവീസ് റോഡുകളും തകർന്നു. കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ടോൾ പിരിവ് പുനഃസ്ഥാപിക്കാൻ കരാർ കമ്പനി തയ്യാറെടുക്കുന്നത്. പ്രശ്നങ്ങൾ പരിഹരിച്ച് ഗതാഗതം സുഗമമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് അഡ്വ. ഷാജി കോടങ്കണ്ടത്ത് നൽകിയ പരാതിയിൽ വ്യക്തമാക്കി.