amala
അമലയിൽ നടത്തിയ കാർഷിക സെമിനാർ മുൻ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു.

തൃശൂർ: അമല ആയുർവേദ ആശുപത്രിയും സ്റ്റേറ്റ് മെഡിസിനൽ പ്ലാന്റ് ബോർഡും സംയുക്തമായി ഔഷധ സസ്യക്കൃഷിവ്യാപനത്തെ അധികരിച്ച് അടാട്ട് മേഖലയിലെ കർഷകർക്കായ് ഏകദിന സെമിനാർ നടത്തി.
മുൻ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. അമല മറ്റു സ്ഥാപനങ്ങൾക്ക് എന്നും മാതൃകയാണെന്നും ക്യാമ്പസ് ഔഷധസസ്യ ജൈവവൈവിദ്ധ്യ ഉദ്യാനം എന്ന നിലയിലേക്ക് എത്തിച്ചേരട്ടെയെന്നും അദ്ദേഹം പറഞ്ഞു. അമല ഡയറക്ടർ ഫാ.ജൂലിയസ് അറയ്ക്കൽ, ജോയിന്റ് ഡയറക്ടർ ഫാ.ഷിബു പുത്തൻപുരയ്ക്കൽ, കാർഷിക സർവകലാശാല റിട്ടയേർഡ് ഡീൻ ഡോ.എൻ. മിനിരാജ്, കെ.പി.പ്രശാന്ത്, ഡോ.ഒ.എൽ.പയസ്, ആയുർവേദ ചീഫ് ഫിസിഷ്യൻ സിസ്റ്റർ ഡോ.ഓസ്റ്റിൻ, റിസേർച്ച് ഓഫീസർ ഡോ.എം.കെ.ഹരിനാരായണൻ, അടാട്ട് കൃഷി ഓഫീസർ അശ്വതി ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു.