inauguration
2

മാള : പൂപ്പത്തി സരസ്വതി വിദ്യാലയത്തിൽ ഓണാഘോഷം പൊയ്യ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി തോമസ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രസിഡന്റ് രാജൻ നടുമുറി അദ്ധ്യക്ഷനായി. മ്യൂസിക് ഡയറക്ടർ സുകേഷ് മോഹൻ വിശിഷ്ടാതിഥിയായി. സെക്രട്ടറി ജയസേനൻ നടുമുറി മുഖ്യപ്രഭാഷണം നടത്തി. ധനഞ്ജയൻ, മേരി ഷൈജ, ബാലകൃഷ്ണൻ ചെമ്മാലിൽ, ടി.ആർ.ഉണ്ണികൃഷ്ണൻ, ആബിദ രജീഷ്, വിഷ്ണുനാരായണൻ നമ്പൂതിരി, എം.കെ.ശങ്കരൻ എന്നിവർ പ്രസംഗിച്ചു. വയോജനങ്ങൾക്ക് ഓണക്കോടി വിതരണം ചെയ്തു. കലാപരിപാടികളും ഓണസദ്യയും നടന്നു.