onam

ചാലക്കുടി : എസ്.എൻ.ഡി.പി യൂണിയൻ, കണ്ണമ്പുഴ മരത്തോമ്പിള്ളി റസിഡന്റ്‌സ് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നാദവൃന്ദ, ചിങ്ങനിലാവിൽ ഒന്നിച്ചോണം സംഘടിപ്പിച്ചു. പൂക്കളമത്സരം, തിരുവാതിരക്കളി മത്സരം എന്നിവ നടന്നു. എസ്.എൻ.ജി ഹാളിൽ നടന്ന ആഘോഷം സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ചെയർമാൻ കെ.എ.ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. നഗരസഭാ ചെയർമാൻ ഷിബു വാലപ്പൻ, പ്രതിപക്ഷ നേതാവ് സി.എസ്.സുരേഷ്, കൺവീനർ വിവേക് വാസുദേവൻ, വൈസ് ചെയർമാൻ വിജയൻ മൂഴിക്കൽ, വൈസ് ചെയർമാൻ ചന്ദ്രൻ കൊളുത്താപ്പിള്ളി എന്നിവർ പ്രസംഗിച്ചു. കലാരംഗത്തെ പ്രഗത്ഭരായ ബാബുരാജ് അന്നമനട, സന്ധ്യ രാംകുമാർ, സുരേഷ് അന്നമനട, തുമ്പൂർ സുബ്രഹ്മണ്യൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പൂക്കള മത്സരത്തിൽ പൂലാനി എസ്.എൻ.ഡി.പി ശാഖയും തിരുവാതിരക്കളിയിൽ പുത്തൻചിറ ഗൗരികലയും ഒന്നാം സ്ഥാനം നേടി.