ഗുരുവായൂർ: കാരക്കാട് എൻ.എസ്.എസ് കരയോഗത്തിന്റെ കുടുംബ സംഗമവും ഓണാഘോഷവും നാളെ വിപുലമായ പരിപാടികളോടെ നടത്തുമെന്ന് പ്രസിഡന്റ് പ്രൊഫ.എൻ.വിജയൻ മേനോൻ, സെക്രട്ടറി പി.കെ.രാജേഷ് ബാബു, ട്രഷറർ സി.സജിത്ത് കുമാർ എന്നിവർ അറിയിച്ചു. രാവിലെ 9ന് വിഷ്ണു സഹസ്രനാമ പാരായണത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും. ഗുരുവായൂർ തെക്കേ നടയിലെ കരയോഗ മന്ദിരത്തിൽ നടക്കുന്ന കുടുംബ സംഗമവും ഓണാഘോഷവും യൂണിയൻ പ്രസിഡന്റ് കെ.ഗോപാലൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി എം.കെ.പ്രസാദ് മുഖ്യപ്രഭാഷണം നടത്തും. ചികിത്സാ ധനസഹായ വിതരണം യൂണിയൻ വൈസ് പ്രസിഡന്റ് ടി.ഉണ്ണിക്കൃഷ്ണനും പ്രതിഭകളെ അനുമോദിക്കൽ വനിതാ യൂണിയൻ പ്രസിഡന്റ് ബിന്ദു നാരായണനും നിർവഹിക്കും. ചടങ്ങിൽ കരയോഗം പ്രസിഡന്റ് പ്രൊഫ എൻ.വിജയൻ മേനോൻ അദ്ധ്യക്ഷനാകും. തുടർന്ന് ഓണസദ്യയും കരയോഗം കുടുംബാംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറും.