1

വിഴിഞ്ഞം: വെള്ളായണി കായൽ കാക്കാമൂല ബണ്ട് റോഡിലെ പാലം നിർമ്മാണത്തോടനുബന്ധിച്ച അപ്പ്രോച്ച് റോഡ് നിർമ്മാണത്തിന് 4.28 സെന്റ് സ്ഥലം ഏറ്റെടുക്കുന്നതിനായി നടപടിയായി. സ്പെഷ്യൽ എൽ.എ തഹസിൽദാർ സുനിൽകുമാർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, പാലം പണിയുടെ നിർമ്മാണച്ചുമതലയുള്ള അസിസ്റ്റന്റ് എൻജിനീയർ രാഗേഷ്.പി.ആർ, പ്രോജക്ട് എൻജിനീയർ റാസിഖ് ജാസ്മിൻ, കൺസ്ട്രക്ഷൻ എൻജിനീയർമാരായ സനോജ് കൃഷ്ണൻ, അഹമ്മദ് റാഫി, പൊതുപ്രവർത്തകനായ കാക്കാമൂല ബിജു എന്നിവർ സ്ഥലം സന്ദർശിച്ചു.ഏറ്റെടുക്കേണ്ടിവരുന്ന വസ്തുക്കളുടെ രേഖകൾ ഹാജരാക്കാൻ വസ്തു ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പുറമ്പോക്ക് ഒഴികെയുള്ള വസ്തു വിലകൊടുത്ത് ഏറ്റെടുത്താകും അപ്പ്രോച്ച് റോഡിന്റെ നിർമ്മാണം. വസ്തു ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് തഹസിൽദാർ അറിയിച്ചു.