1

വിഴിഞ്ഞം: അനിശ്ചിതത്വങ്ങൾക്കൊടുവിൽ വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സ്റ്റേഷന് സമീപത്തെ പ്ലാസ്റ്രിക്

മാലിന്യ സംസ്‌ക‌രണ പദ്ധതിക്കായുള്ള ഉപകരണങ്ങൾ സ്ഥാപിച്ചു.

ഉദ്ഘാടനം ഉടനുണ്ടാകും. നിലവിൽ രണ്ട് യന്ത്രങ്ങളാണെത്തിയതെന്നും സാങ്കേതിക സംവിധാനം പൂർത്തിയാകുന്നതോടെ മൂന്നാമത് ഒരെണ്ണം കൂടി എത്തിക്കുമെന്നും അധികൃതർ വ്യക്തമാക്കി. കെട്ടിട നിർമ്മാണം പൂർത്തിയായെങ്കിലും ഉദ്ഘാടനം വൈകുന്നതിനെക്കുറിച്ച് മാർച്ച് 4ന് കേരളകൗമുദി വാർത്ത നൽകിയിരുന്നു.

പ്ലാസ്റ്റിക് പൊടിയാക്കുന്നതിനും തരംതിരിക്കുന്നതിനും കെട്ടുകളാക്കുന്നതിനുമുള്ള യന്ത്രങ്ങളാണ് ഇവിടെ വേണ്ടത്. ഇതിൽ പൊടിക്കുന്നതിനുള്ള യന്ത്രമാണ് ഇനിയെത്താനുള്ളത്‌. ഫണ്ട് ലഭിക്കാത്തതിനാലാണ് ഉപകരണങ്ങൾ വാങ്ങാൻ വൈകിയതെന്നാണ് വിവരം.

നഗരസഭയിലെ അഞ്ച് വാർഡുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മ‌ാലിന്യം പ്ലാന്റിലെത്തിച്ച് സംസ്കരിച്ച് പുനരുപയോഗിക്കുന്നതാണ്‌ പദ്ധതി. ഹാർബർ എൻജിനിയറിംഗ് വകുപ്പ് നഗരസഭയ്‌ക്ക് നൽകിയ സ്ഥലത്താണ് പ്ലാന്റ് സ്ഥാപിച്ചത്. നിലവിൽ 3500 ചതുരശ്രയടിയുള്ള കെട്ടിടനിർമ്മാണം പൂർത്തിയാക്കി ചുറ്റുമതിലും നിർമ്മിച്ചിട്ടുണ്ട്