brc-parassala

പാറശാല: സമഗ്രശിക്ഷാ കേരളം പാറശാല ബി.ആർ.സിയുടെ കീഴിൽ കുന്നത്തുകാൽ ഗവ.യു.പി സ്കൂളിൽ ഏഴാം ക്ലാസിലെ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്ന റിയയുടെ വീട്ടിൽ ക്ലാസിലെ കൂട്ടുകാരും, പ്രഥമാദ്ധ്യാപികയും അദ്ധ്യാപകരും, എസ്.എം.സി ചെയർമാനും, ബി.ആർ.സി പ്രവർത്തകരും പുസ്തകങ്ങളുമായെത്തി പുസ്തകപ്പുര പരിപാടി സംഘടിപ്പിച്ചു. കുന്നത്തുകാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.കുമാർ റിയയ്ക്ക് പുസ്തകങ്ങൾ നൽകി ഉദ്‌ഘാടനം ചെയ്തു.വിദ്യാർത്ഥികളും ബി.ആർ.സി പ്രവർത്തകരും പുസ്തകപ്പുരയ്ക്കാവശ്യമായ പുസ്തകങ്ങൾ സംഭാവന ചെയ്തു.ബി.പി.സി പത്മജ.ബി, ഹെഡ്മിസ്ട്രസ് ബീന അലക്സാണ്ടർ, ബി.ആർ.സി ട്രെയിനർ എസ്.ജയചന്ദ്രൻ, എസ്.എം.സി ചെയർമാൻ വിനോദ്, പ്രഭ, ഷൈനി അഗസ്റ്റിൻ, ഷർമിള, സുധ എന്നിവർ പങ്കെടുത്തു.