തിരുവനന്തപുരം : ഇരയിമ്മൻ തമ്പി കവിതാ പുരസ്‌കാരം മുൻചീഫ് സെക്രട്ടറി വി.പി.ജോയ് വാഴയിലിന് നൽകി.ഇരയിമ്മൻ തമ്പി മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി തൈക്കാട് സംഗീത ഭാരതി ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ സൊസൈറ്റി ചെയർമാൻ ഡോ.ടി.പി.ശങ്കരൻകുട്ടിനായർ പുരസ്‌കാരം കൈമാറി.പദ്മശ്രീ ലഭിച്ച ഡോ.ഓമനക്കുട്ടിയെ ഡോ.വി.പി.ജോയ് ആദരിച്ചു.യൂണിവേഴ്സിറ്റി കോളേജ് സംസ്‌കൃത വിഭാഗത്തിലെ ഡോ.അന്നപൂർണ്ണാ ദേവി,ശ്രീറാം.ജി.നായർ,ഡോ.ശിവാനന്ദൻ അഞ്ചൽ,എൽ.വി.ഹരികുമാർ,ഡോ.ദേവിക തങ്കച്ചി.എസ്,എം.മുരളീധരൻ തമ്പി എന്നിവർ പങ്കെടുത്തു.