photo

പാലോട്: മുൻ മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദന്റെ പേര് അനശ്വരമാക്കാൻ സസ്യ ഗവേഷകർ 2021-ൽ തിരിച്ചറിഞ്ഞ കാശിത്തുമ്പ കുടുംബത്തിൽപ്പെടുന്ന ചെടിക്ക് ഇംപേഷ്യൻസ് അച്ചുദാനന്ദനി എന്ന പേര് നൽകി.

തിരുവനന്തപുരം കല്ലാറിൽ നിന്നാണ് ചെടി കണ്ടെത്തിയത്. പശ്ചിമഘട്ടത്തിന്റെ പ്രത്യേകിച്ച് മതികെട്ടാൻ ചോലയുടെ പാരിസ്ഥിതിക സംരക്ഷണത്തിനായുള്ള വി.എസിന്റെ തീവ്രമായ ശ്രമങ്ങൾക്കുള്ള അംഗീകാരമായാണ് ഗവേഷകർ അദ്ദേഹത്തിന്റെ പേര് നൽകിയത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ബോട്ടണി വിഭാഗം ഗവേഷണ കേന്ദ്രത്തിലെ സിന്ധു ആര്യ,ഡോ. വി. എസ്. അനിൽകുമാർ, പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്ലാന്റ് ജനറ്റിക് റിസോഴ്സ് വിഭാഗത്തിലെ എം.ജി ഗോവിന്ദ്, പാലക്കാട് വിക്ടോറിയ കോളേജിലെ ബോട്ടണി വിഭാഗത്തിലെ ഡോ.വി സുരേഷ്, തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ ലബോറട്ടറി ഓഫ് ഇമ്മ്യൂണോ ഫാർമക്കോളജി ആൻഡ് എക്സ്പിരിമെരിമെന്റൽ ടെറാപ്യൂട്ടിക്സിലെ ഡബ്ല്യൂ. കെ. വിഷ്ണു എന്നിവരാണ് കണ്ടെത്തലിന് പിന്നിൽ.