കല്ലമ്പലം: ഒറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്,വൈസ് പ്രസിഡന്റ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എന്നിവരെ കോൺഗ്രസ് പ്രവർത്തകർ വ്യക്തിഹത്യ നടത്തുകയും പഞ്ചായത്തിനെതിരെ വികസന വിരുദ്ധ പ്രചാരണങ്ങൾ നടത്തുകയും ചെയ്തതിൽ സി.പി.എം പ്രതിഷേധിച്ചു.
സി.പി.എം ഒറ്റൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചും പ്രതിരോധ സദസും സി.പി.എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ബീന അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി സഖാവ് ഗിരീഷ് ലാൽ,വർക്കല ഏരിയാ കമ്മിറ്റി സെക്രട്ടറി യൂസഫ്,ഏരിയാ കമ്മിറ്റി അംഗവും മണമ്പൂർ പഞ്ചായത്ത് പ്രസിഡന്റുമായ എ. നഹാസ്,ഏരിയാ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ വി. പ്രിയദർശിനി,പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. ജയപ്രകാശ് എന്നിവർ സംസാരിച്ചു.