p

ശിവഗിരി : ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠിച്ച ശിവഗിരിയിലെ വിദ്യാദേവത ശ്രീശാരദാദേവി സന്നിധിയിൽ വിജയദശമി ദിനത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കാൻ അവസരം. ഇവിടെ നിത്യേന കുഞ്ഞുങ്ങൾക്ക് അന്നപ്രാശവും വിദ്യാരംഭവും നിലവിലുണ്ട്. നവരാത്രിക്കാലത്തെ അവസാന ദിനമായ ഒക്ടോബർ 2നാണ് ഇത്തവണ വിജയദശമിയിലെ വിദ്യാരംഭം. വിദ്യാദേവതയുടെ സന്നിധിയിൽ കുഞ്ഞുങ്ങളുമായി സംസ്ഥാനത്തിനകത്തും അയൽ സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നുമൊക്കെ നിരവധിപേർ എത്താറുണ്ട്. ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠരാണ് അക്ഷരം എഴുതിക്കുക. വിവരങ്ങൾക്ക് ശിവഗിരി മഠം പി.ആർ.ഒ. യുമായി ബന്ധപ്പെടാം. ഫോൺ: 9447551499