തിരുവനന്തപുരം: കൊച്ചി ആസ്ഥാനമായുളള ഐ.ടി ഡെവലപ്പർ കമ്പനിയായ കാസ്പിയൻ ടെക് പാർക്ക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്,ടെക്‌നോപാർക്ക് ഫേസ് വൺ ക്യാമ്പസിലെ 81.42 സെന്റിൽ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഐ.ടി കെട്ടിടം നിർമ്മിക്കും. സെക്രട്ടേറിയറ്റിലെ ചേംബറിൽ വച്ച് പദ്ധതിക്കായുള്ള ലെറ്റർ ഓഫ് ഇന്റന്റ് ടെക്‌നോപാർക്ക് സിഇഒ കേണൽ സഞ്ജീവ് നായർ (റിട്ട) കാസ്പിയൻ ടെക് പാർക്ക്സ് ഇന്ത്യയുടെ എം.ഡി തോമസ് ചാക്കോയ്ക്ക് കൈമാറി. ഇലക്ട്രോണിക്സ് ആൻഡ് ഐടി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു പങ്കെടുത്തു. ടെക്‌നോപാർക്ക് സിടിഒ മാധവൻ പ്രവീൺ, മാർക്കറ്റിംഗ് ആൻഡ് കസ്റ്റമർ റിലേഷൻഷിപ്പ് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് വസന്ത് വരദ, സിഎഫ്ഒ വിപിൻ കുമാർ.എസ്, സീനിയർ മാർക്കറ്റിംഗ് മാനേജർ ജോർജ് ജേക്കബ്, കാസ്പിയൻ ടെക് പാർക്ക്സ് ഡയറക്ടർ ഉണ്ണിയമ്മ തോമസ്, അഡ്മിൻ ആൻഡ് പി.ആർ ജനറൽ മാനേജർ റെജി കെ.തോമസ് എന്നിവർ പങ്കെടുത്തു.