നെടുമങ്ങാട് : വീട്ടിൽ വാറ്റു ചാരായം സൂക്ഷിച്ച് വില്പന നടത്തിയ കേസിൽ തേക്കട സിയോൺകുന്ന് ആനന്ദഭവനിൽ ജോസ് പ്രകാശിനെ (45) നെടുമങ്ങാട് എക്സൈസ് അറസ്റ്റ് ചെയ്തു. എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് എക്സൈസ് സർക്കിൾ അസി.ഇൻസ്പെക്ടർ വി.അനിൽകുമാറിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. 10 ലിറ്റർ വാറ്റ് ചാരായം ഇയാളിൽ നിന്ന് കണ്ടെടുത്തു.പ്രിവന്റീവ് ഓഫീസർമാരായ മഹേഷ്, നജിമുദ്ദീൻ, സജി പ്രശാന്ത്, സി.ഇ.ഓമാരായ ആരോമൽ,ശ്രീജിത്ത് എന്നിവരും റെയ്ഡ് സംഘത്തിൽ ഉണ്ടായിരുന്നു.