തിരുവനന്തപുരം: സെന്റ് ജോസഫ് സ്‌കൂളിലെ ഹയർ സെക്കൻഡറി അദ്ധ്യാപകൻ ഗ്ലേവിയസ് ടി.അലക്സാണ്ടറുടെ ഇംഗ്ലീഷ് കവിതാസമാഹാര ചടങ്ങ് മന്ത്രി.ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു . ഡോ.ഡൈസൺ യേശുദാസ് അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ.നെറ്റോ പുസ്തകം പ്രകാശനം ചെയ്തു. വിനോദ് വൈശാഖി പുസ്തകം ഏറ്റുവാങ്ങി. ലിറ്റി ലൂസിയ സൈമൺ, ഡോ.ഐറിസ് കൊയിലിയോ,ഡോ.ജെ.ആന്റണി, ബർഗ്മാൻ തോമസ്,ബർണാർഡ് മൊറായിസ്,ഡോ.എം.രാജീവ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.