d

ശംഖുംമുഖം : ബിവറേജസിൽ നിന്നു വിദേശമദ്യം വാങ്ങി ചില്ലറ കച്ചവടം നടത്തിയാൾ പിടിയിൽ. ബീമാപള്ളി വാർഡിൽ 71/687 ൽ താമസിക്കുന്ന പ്രകാശ് (22)ആണ് പൂന്തുറ പൊലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് ആറ് ലിറ്ററിൽ അധികം വരുന്ന മദ്യവും പിടികൂടി. മുട്ടത്തറ ബിവറേജ് ഔട്ട്ലെറ്രിൽ നിന്നും മദ്യം വാങ്ങി സമീപത്തെ ആൾ താമസമില്ലാത്ത പുരയിടത്തിൽ വച്ച് ആവശ്യക്കാർക്ക് പ്ലാസ്റ്റിക്ക് ഗ്ലാസുകളിൽ വിതരണം ചെയ്യുന്നതിനിടെയാണ് പിടിയിലായത്.