കഴക്കൂട്ടം: കണിയാപുരം കെ.എസ്.ആർ.ടി.സി യൂണിറ്റിലെ ഇൻസ്‌പെക്ടർ അബുൾ ഫൈസി മറ്റ് ജീവനക്കാരോട് അസഭ്യം പറയുന്നതിനെതിരെ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിലുള്ള കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ കണിയാപുരം യൂണിറ്റ് ധർണ നടത്തി. എ.ഐ.ടി.യു.സി ജില്ല ജോയിന്റ് സെക്രട്ടറി കെ.നിർമ്മലകുമാർ ഉദ്ഘാടനം ചെയ്തു. കഴക്കൂട്ടം മണ്ഡലം സെക്രട്ടറി കർണ്ണികാരം ശ്രീകുമാർ എംപ്ലോയീസ് യൂണിയൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറിമാരായ സജീവ്,ദീപ,തിരുവനന്തപുരം നോർത്ത് ജില്ലാ സെക്രട്ടറി ചെമ്പഴന്തി രാജേഷ്,സൗത്ത് ജില്ലാ സെക്രട്ടറി രതീഷ് കുമാർ,യൂണിറ്റ് സെക്രട്ടറി ആർ.എസ്.രഞ്ജിത്,ആർ.എസ്. സുരേഷ്‌കുമാർ എന്നിവർ പങ്കെടുത്തു.