തിരുവനന്തപുരം: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി, ജെ.ആർ.ജി എന്നിവയുടെ നേതൃത്വത്തിൽ അന്നം അമൃതം പദ്ധതിയുടെ ഉദ്ഘാടനം ശിശുക്ഷേമ സമിതി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.പി.ദീപക്ക് ഉദ്ഘാടനം ചെയ്തു. ആർ.സി.സിയിലെ കൂട്ടിരിപ്പുകാർക്ക് ഒരു വർഷം കൊണ്ട് ഒരു ലക്ഷം ഭക്ഷണപ്പൊതി വിതരണം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. ചടങ്ങിൽ ജില്ലാ റെഡ് ക്രോസ് ചെയർമാൻ സി.ഭാസ്കരൻ പങ്കെടുത്തു.