roopeekarana-yogam

കല്ലമ്പലം: നാവായിക്കുളം ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ കല്ലമ്പലം എസ്.എച്ച്‌.ഒയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ, നാവായിക്കുളം എക്സൈസ് ഇൻസ്പെക്ടർ,കല്ലമ്പലം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഇൻസ്പെക്ടർ,സ്കൂൾ പി.ടി.എ പ്രസിഡന്റ് ഗാന്ധിലാൽ,എസ്.എം.സി ചെയർമാൻ നാസിം.എസ്,പ്രിൻസിപ്പൽ ശ്രീകുമാർ, എച്ച്.എം അനിൽകുമാർ,അദ്ധ്യാപകർ,വ്യാപാരി വ്യവസായി പ്രതിനിധികൾ,ഓട്ടോ ടാക്സി ഡ്രൈവേഴ്സ് പ്രതിനിധികൾ,പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ഗ്രൂപ്പിന്റെയും പി.ടി.എ, എസ്.എം.സി എന്നിവയുടെയും നേതൃത്വത്തിൽ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും ലഹരി വിരുദ്ധ റാലിയും ലഘുലേഖ വിതരണവും നടന്നു.