prathishedha-march

കല്ലമ്പലം: നാവായിക്കുളം പഞ്ചായത്ത് വോട്ടർ പട്ടികയിലെ ക്രമക്കേട് പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നാവായിക്കുളം പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. ജില്ലാ ജനറൽ സെക്രട്ടറി എം.ബാലമുരളി ഉദ്ഘാടനം നിർവഹിച്ചു. പുതിയ രണ്ട് വാർഡുകൾ രൂപീകരിക്കാൻ മുഴുവൻ വാർഡിലെയും വോട്ടർമാരെ പരസ്‌പരം മാറ്റിയാണ് വോട്ടർപട്ടിക തയാറാക്കിയതെന്നും വാർഡ് വിഭജന രേഖയും വോട്ടർപട്ടികയും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും സമരക്കാർ ആരോപിച്ചു. കഴിഞ്ഞ തവണ വോട്ടുണ്ടായിരുന്ന പലർക്കും ഇത്തവണ വോട്ടില്ലാത്തത് എങ്ങനെ വന്നെന്നും തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന വോട്ടർ പട്ടിക പിൻവലിക്കാൻ നടപടി വേണമെന്നും ധർണയിൽ ആവശ്യപ്പെട്ടു. മണമ്പൂർ ദിലീപ്,എസ്.സാബു,പൈവേലിക്കോണം ബിജു,എ.പത്മകുമാർ,ഐ.ആർ.രാജീവ്,നാവായിക്കുളം അശോകൻ, പ്രകാശ് പൊന്നറ,ജിഷ്ണു എസ്.ഗോവിന്ദ്,മുല്ലനല്ലൂർ ശ്രീകുമാർ,എസ്.ബോസ് കുമാർ,ശ്രീകുമാർ അണുകാട്ടിൽ, കുടവൂർ മാധവൻ,പവിത്ര കണ്ണൻ എന്നിവർ പങ്കെടുത്തു.