mahasiva

മുടപുരം: മുടപുരം ശിവകൃഷ്ണപുരം ശിവകൃഷ്ണ ക്ഷേത്രത്തിൽ 13-ാമത് മഹാശിവപുരാണ ജ്ഞാന യജ്ഞം തിരുവനന്തപുരം ഗവ.സംസ്‌കൃത കോളേജിലെ അസിസ്റ്റന്റ് പ്രൊഫ. ഡോ.എം.പി.ഗിരീഷ് നമ്പ്യാർ ഉദ്‌ഘാടനം ചെയ്തു. ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് എസ്.സിൻകുമാർ മാഹാത്മ്യ സദസിൽ അദ്ധ്യക്ഷത വഹിച്ചു. യജ്ഞാചാര്യൻ ഡോ.മണികണ്ഠൻ പള്ളിക്കൽ ശിവപുരാണ മാഹാത്മ്യ പ്രഭാഷണം നടത്തി. ക്ഷേത്രട്രസ്റ്റ് രക്ഷാധികാരി ഡോ.ബി.സീരപാണി,ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി എസ്.മോഹൻകുമാർ,ചെയർമാൻ എൻ.സുഗുണൻ,ജനറൽ കൺവീനർ കെ.ആർ.ദിലീപ് തുടങ്ങിയവർ സംസാരിച്ചു.യജ്ഞാചാര്യൻ ഡോ.മണികണ്ഠൻ പള്ളിക്കൽ,ക്ഷേത്രതന്ത്രി മധുസൂദനൻ നമ്പൂതിരി,മേൽശാന്തി വൈക്കം ബിജുമോഹൻ,ശ്രീകുമാർ എന്നിവരുടെ മുഖ്യ കാർമികത്വത്തിലാണ് ജ്ഞാന യജ്ഞം നടക്കുന്നത്. ഇന്ന് രാവിലെ 10.30ന് അഘോര ഹോമം,11.30ന് ആചാര്യ പ്രഭാഷണം,കലശാഭിഷേകം. തുടർന്ന് ശിവശക്തി പഞ്ചാക്ഷരി മന്ത്രാർച്ചന. ഉച്ചക്ക് 1.15ന് പ്രസാദ ഊട്ട്,വൈകിട്ട് 5ന് മേധാ വിദ്യ സാരസ്വത പൂജ,വിദ്യ ഗോപാല മന്ത്രാർച്ചന,രാത്രി 7.45ന് സംഗീതാർച്ചന,8.30ന് ആചാര്യ പ്രഭാഷണം, നാമസങ്കീർത്തനം, പതുവുപൂജകൾ, മംഗളാരതി, ഹരിവരാസനം.