ആറ്റിങ്ങൽ: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ആറ്റിങ്ങലിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു.ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുൻവശത്ത് സംഘടിപ്പിച്ച സദസ് സി.പി.എം ആറ്റിങ്ങൽ ഏരിയ സെക്രട്ടറി എം.പ്രദീപ് ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റിയംഗം ആർ.രാജു അദ്ധ്യക്ഷനായി.അഡ്വ.എസ്.മുഹ്സിൻ(സി.പി.ഐ),രാജൻ ബാബു (എൻ.സി.പി),കെ.എസ്.ബാബു(ജനതാദൾ),കോരാണി സനൽ (കേരള കോൺഗ്രസ് സ്കറിയ),നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി,അസ്വ.ജി.സുഗുണൻ,സി.രാജൻ,വിഷ്ണുചന്ദ്രൻ,സി.ചന്ദ്രബോസ്,അഡ്വ.എൻമോഹനൻനായർ തുടങ്ങിയവർ പങ്കെടുത്തു.