e

തിരുവനന്തപുരം:ഐ.എസ്.ആർ.ഒയുടെ പേരിൽ തൊഴിൽ തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് വി.എസ്.എസ്.സിയുടെ മുന്നറിയിപ്പ്. തൊഴിൽ തട്ടിപ്പ് കേസിൽ സംസ്ഥാനത്ത് അഞ്ച് പേർ അറസ്റ്റിലായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. നിയമനത്തിനായി ഏതെങ്കിലും ഏജന്റുമാരെയോ ഏജൻസികളെയോ ചുമതലപ്പെടുത്തിയിട്ടില്ല. ഒഴിവുകൾ വിഎസ്.എസ്.സിയുടെയോ ഐ.എസ്.ആർ.ഒയുടെയോ ഔദ്യോഗിക വെബ്സൈറ്റ് വഴി പരസ്യപ്പെടുത്തി മെരിറ്റ് അടിസ്ഥാനത്തിലായിരിക്കും റിക്രൂട്ട്മെന്റ്. സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ നിയമന വാർത്തകൾ വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിലും ഉദ്യോഗാർത്ഥികൾ ജാഗരൂകരാകണം. വിവരങ്ങൾ www.vssc.gov.in, www.isro.gov.in എന്നീ വെബ്സൈറ്റുകളിൽ അറിയാം.