r

കേരളസർവകലാശാലയോട് അഫിലിയേ​റ്റ് ചെയ്തിട്ടുള്ള സർക്കാർ, എയ്ഡഡ്, കെ.യു.സി.​റ്റി.ഇ, സ്വാശ്രയ കോളേജുകൾ എന്നിവിടങ്ങളിൽ ഒഴിവുള്ള ബിഎഡ് കോഴ്സുകളിലേക്കുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് 5,6 തീയതികളിൽ കൊല്ലം എസ്.എൻ കോളേജിൽ വച്ച് നടത്തും. വെബ്സൈറ്റ്- https://admissions.keralauniversity.ac.in

വിദൂരവിദ്യാഭ്യാസ വിഭാഗം ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്തിയ അഞ്ച്, ആറ് സെമസ്​റ്റർ ബിഎ ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഹിസ്​റ്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പഠന ഗവേഷണ വകുപ്പുകളിൽ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ ഒഴിവുള്ള പട്ടിക ജാതി, പട്ടിക വർഗ്ഗ വിഭാഗം സീ​റ്റുകളിൽ പ്രവേശനത്തിന് 4ന് രാവിലെ 11ന് സ്‌പോട്ട് അഡ്മിഷൻ നടത്തും.

2024 നവംബറിൽ നടത്തിയ ഒന്നാം സെമസ്​റ്റർ സി.ബി.സി.എസ്. ബിഎസ്‌സി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്ക​റ്റുമായി 4 മുതൽ 8 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.