തിരുവനന്തപുരം:താൽക്കാലിക വി.സി നിയമനവുമായി ബന്ധപ്പെട്ട കടുത്ത തർക്കങ്ങൾക്കിടയിലും രാജ്ഭവനിലെ വിരുന്ന് സൽക്കാരത്തിന് 15 ലക്ഷം രൂപയുടെ അധിക ഫണ്ട് അനുവദിച്ച് സർക്കാർ.സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഗവർണർ രാജ്ഭവനിൽ ഒരുക്കുന്ന അറ്റ് ഹോം വിരുന്നിനായാണ് തുക അനുവദിച്ചത്.