കല്ലമ്പലം: പേരേറ്റിൽ ശ്രീജ്ഞാനോദയ സംഘം ഗ്രന്ഥശാലയിൽ നടന്ന ആർ.സുഭാഷ് അനുസ്മരണവും ഗ്രന്ഥശാല പുരസ്‌കാര സമർപ്പണവും അഡ്വ.ബി. സത്യൻ ഉദ്ഘാടനം ചെയ്തു. വർക്കല താലൂക്കിലെ ഏറ്റവും മികച്ച ഗ്രന്ഥശാല പ്രവർത്തകന് നൽകുന്ന ആർ.സുഭാഷ് മെമ്മോറിയൽ ലൈബ്രറി പ്രവർത്തന പ്രതിഭാ പുരസ്‌കാരം നാവായിക്കുളം വെട്ടിയറ ചിന്ത ലൈബ്രറി സെക്രട്ടറി ജി.രാമചന്ദ്രൻപിള്ളയ്ക്ക് വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സ്മിതാ സുന്ദരേശൻ കൈമാറി. ഗ്രന്ഥശാല സെക്രട്ടറി വി.ശ്രീനാഥക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ഒറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ബീന, ജില്ലാ പഞ്ചായത്ത് അംഗം വി. പ്രിയദർശിനി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡി.എസ്.പ്രദീപ്,ഒറ്റൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ആർ.എസ്.സത്യപാൽ,വർക്കല താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ.ഷിഖാൻ പകൽക്കുറി,താലൂക്ക് സെക്രട്ടറി പനയറ ജി.എസ്.സുനിൽ,എ.ഷാജഹാൻ,ഗ്രന്ഥശാല പ്രസിഡന്റ് എം.രവീന്ദ്രൻ, വി.ശിവപ്രസാദ്,ആർ.രേണുക,റജൂല വിജയൻ തുടങ്ങിയവർ പങ്കെടുത്തു. ആർ.സുഭാഷിന്റെ സ്മരണാർത്ഥം പ്രസിദ്ധീകരിച്ച ഓർമ്മപ്പുസ്‌തകം ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിലിന് കൈമാറി.