ചിറയിൻകീഴ്: ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് കലാപോഷിണി വാർഡിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിൽ നടന്ന മുലയൂട്ടൽ വാരാചരണം ചിറയിൻകീഴ് ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.മണികണ്ഠൻ ഉദ്ഘാടനം ചെയ്‌തു.
എ.ഡി.എസ് ചെയർപേഴ്സൺ വിജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷീജ മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് അമ്മമാർക്ക് ബോധവത്കരണ ക്ലാസ് നടത്തി. ഐ.സി.ഡി.എസ് അംഗവും എ.ഡി.എസ് സെക്രട്ടറിയുമായ ഷീബ സ്വാഗതവും വർക്കർ ഗീതമ്മ നന്ദിയും പറഞ്ഞു.