ആറ്റിങ്ങൽ: ആറ്റിങ്ങൽ കരിച്ചിയിൽ ശ്രീ ഗണേശോത്സവ ടെമ്പിൾ ട്രസ്റ്റിന്റെയും ഔഷധ ഗണപതി ക്ഷേത്രത്തിന്റെയും നേതൃത്വത്തിൽ നടത്തിവരുന്ന ഗണേശോത്സവ സന്ദേശയാത്ര തമിഴ്നാട് തൃച്ചന്തൂർ മുരുക ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ചു. വി.എച്ച്.പി തമിഴ്നാട് ഘടകം സെക്രട്ടറി പൃഥിരാജ് സന്ദേശയാത്ര ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ വക്കം അജിത് ഗണേശോത്സവ സന്ദേശ വിഗ്രഹപ്രയാണം തൃച്ചെത്തൂർ ക്ഷേത്ര മുഖ്യപുരോഹിതനിൽ നിന്നും എറ്റുവാങ്ങിയതോടെ യാത്ര ആരംഭിച്ചു. ഗണേശോത്സവം 19 മുതൽ 27വരെയാണ് ആഘോഷിക്കുന്നത്. ശ്രീഗണേശോത്സവ സമിതി പ്രസിഡന്റ് കിഴക്കില്ലം രാജേഷ് നമ്പുതിരി അദ്ധ്യക്ഷനായി. ആനത്തലവട്ടം അനിബാൾ,വക്കം സുനു,സിന്ധു സുരേഷ്,വർക്കല സജ്ഞു,വേങ്ങോട് സുബിൻ,ഇടവ ബാലു എന്നിവർ നേതൃത്യം നൽകി.18ന് ആറ്റിങ്ങലിൽ നിന്നും വിളംബരയാത്രയായി വിഗ്രഹങ്ങൾ പൂജാ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും. 27ന് വർക്കല പാപനാശം കടവിൽ നിമജ്ജന യജ്ഞത്തോടെ ചടങ്ങ് സമാപിക്കും.