ശിവഗിരി: ശ്രീനാരായണഗുരുദേവന്റെ ശിഷ്യപ്രമുഖനായിരുന്ന നരസിംഹസ്വാമിയുടെ 148 -ാമത് ജയന്തി 15ന് ശിവഗിരി മഠം ശാഖാസ്ഥാപനമായ തൃപ്പൂണിത്തുറ എരൂർ നരസിംഹാശ്രമത്തിൽ ആഘോഷിക്കും. പലവേള ഗുരുദേവന്റെ വാസസ്ഥാനമായിട്ടുള്ള ആശ്രമം സ്ഥാപിച്ചത് നരസിംഹസ്വാമിയാണ്. സ്വാമിയുടെ സമാധിസ്ഥാനവും ഇവിടെയാണ്. 15ന് രാവിലെ 6മണിക്ക് ഗുരുപൂജ,തുടർന്ന് ശാന്തിഹവനം, കലശപൂജ എന്നിവയ്ക്ക് സ്വാമി ശിവനാരായണതീർത്ഥ നേതൃത്വം നൽകും.8ന് കലശാഭിഷേകം,ഗുരുവിജ്ഞാനസരണി പഠനസംഘം ഗുരുദേവ കൃതികളുടെ പാരായണം നടത്തും. 9ന് വെണ്ണല ശ്രീമാതാഭജൻസ് ഗുരുകൃതികളുടെ സംഗീതാവിഷ്ക്കരണം.10ന് മാതാ നിത്യചിന്മയിയുടെ പ്രഭാഷണം. 10.30ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന നരസിംഹസ്വാമി ജയന്തി സമ്മേളനം എ.വി.എ ഗ്രൂപ്പ് ഒഫ് കമ്പനീസ് എം.ഡി ഡോ.എ.വി.അനൂപ് ഉദ്ഘാടനം ചെയ്യും.ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ സ്വാഗതം പറയും .ജ്യോതിസ് മോഹൻ ഐ.ആർ.എസ് മുഖ്യപ്രഭാഷണം നടത്തും.കെ.ബാബു എം.എൽ എ വിശിഷ്ടാതിഥിയായിരിക്കും.തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സൺ രമാസന്തോഷ്, സീഗൾ ഗ്രൂപ്പ് എം.ഡി ഡോ.സുരേഷ്‌കുമാർ മധുസൂദനൻ,ബി.റാം നിർമ്മാൺ എം.ഡി ബാബുറാം തുടങ്ങിയവർ സംസാരിക്കും.നരസിംഹസ്വാമി വിദ്യാഭ്യാസ പുരസ്കാരവിതരണവും ചടങ്ങിൽ നടക്കും.ഉച്ചയ്ക്ക് 1ന് മഹാഗുരുപൂജ. 2ന് നടക്കുന്ന ഗുരുവിജ്ഞാനീയം ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി ഉദ്ഘാടനം ചെയ്യും. ശ്രീശങ്കരാനന്ദാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ അദ്ധ്യക്ഷത വഹിക്കും.ശിവഗിരി മാസിക മാനേജർ സ്വാമി സുരേശ്വരാനന്ദ മുഖ്യപ്രഭാഷണം നടത്തും. ബിന്ദു.എം.ആർ, സാരസം ഐ.ജി, അനീഷ്കുമാർ. സി.പി,ഇന്ദിരാവിജയൻ കുമാരി രമേശൻ, ഗിരിജചന്ദ്രൻ , സിനിവിശ്വനാഥൻ, ഷാൽകുമാർ.എം.പി, ലക്ഷ്മണൻ, ബിജിബിജു, പുഷ്ക്കരൻ വി.ആർ, വിധുരഞ്ജൻ തുടങ്ങിയവർ പ്രഭാഷണങ്ങൾ നടത്തും. ദിലീപ്കുമാർ വെണ്ണല സ്വാഗതവും അശോകൻ.എം.എ നന്ദിയും പറയും.