1

തിരുവനന്തപുരം: ജവഹർ ബാൽ മഞ്ച് ജില്ലാ ഭാരവാഹികൾ ചുമതലയേൽക്കുന്ന ചടങ്ങ് ഡി.സി.സി പ്രസിഡന്റ് എൻ.ശക്തൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കോ-ഓർഡിനേറ്റർ എ.എസ്.ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി.

ചുമതലയേറ്റ ജില്ലാ ചെയർമാൻ മനു അരുമാനൂർ,എം.വിൻസന്റ് എം.എൽ.എ,സംസ്ഥാന കോ ഓർഡിനേറ്റർമാരായ സാബു മാത്യൂ,രാജാജിനഗർ മഹേഷ്,യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീർ,കെ.എസ് യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാർ,അബ്ദുൾ ഹാദി ഹസൻ,പാളയം ഹരികുമാർ,അഡ്വ.കെ.വി.അബിലാഷ്,ദീപ അനിൽ,സുരേഷ് കുമാർ,കെ.എസ്.മനു,യൂസഫ്. എം.എസ്,തുഷാര.ടി.കെ എന്നിവർ സംസാരിച്ചു.