arrest

മലയിൻകീഴ്: യു.കെയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഘത്തിലെ ഒന്നാം പ്രതി പൊലീസ് പിടിയിൽ. തിരുമല തൃക്കണാപുരം

സൗപർണികയിൽ വാടകയ്ക്ക് താമസിക്കുന്ന ജയസൂര്യ(40)യെയാണ് മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. കുളത്തൂർ പ്ലാമുട്ടുക്കട നല്ലൂർ വട്ടം പെരുത്തിൻവിള വീട്ടിൽ ജയന്തിയുടെ മകന് ജോലി വാഗ്ദാനം ചെയ്താണ് അഞ്ച് ലക്ഷം രൂപ തട്ടിയത്. ജയസൂര്യയെ കൂടാതെ ബൈജു,ക്ലീറ്റസ്,രഹ്ന എന്നിവരെ പ്രതിയാക്കിയാണ് പൊലീസ്കേസ് റജിസ്റ്റർ ചെയ്തിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.