sanu

തിരുവനന്തപുരം: പ്രൊഫ.എം.കെ.സാനുമാഷിന്റെ നിര്യാണത്തിൽ ഡോ.പി.പല്പു ഗ്ലോബൽ മിഷൻ അനുശോചിച്ചു. ഇതോടനുബന്ധിച്ച് പാർക്ക് രാജധാനിയിൽ ചേർന്ന അനുസ്മരണ യോഗം മിഷൻ ചെയർമാൻ ഡോ.ബിജു രമേശ് ഉദ്ഘാടനം ചെയ്തു.

ശ്രീനാരായണ ദർശനങ്ങളെ ഉത്കൃഷ്ടമായ നിലവാരത്തോടെ വിലയിരുത്തിയ സാനു മാഷിന്റെ വേർപാട് തീരാനഷ്ടമാണെന്നു അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടറി ഇ.കെ. സുഗതൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ചടങ്ങിൽ ഡോ.പി.രാജൻ, കെ.ആർ.രാധാകൃഷ്ണൻ, കെ.എം.എസ്. ലാൽ, കെ.എസ്.ശിവകുമാർ, സി.ഷാജി തുടങ്ങിയവർ സംസാരിച്ചു.