തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ യൂണിറ്റിനെ പാളയം ഏരിയാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. ഇനി മുതൽ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ കീഴിലായിരിക്കും യൂണിറ്റ്.
ഇന്നലെ ചേർന്ന എസ്.എഫ്.ഐ യോഗത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച് ഇന്ന് വീണ്ടും യോഗം ചേരും. കഴിഞ്ഞ ദിവസം ജില്ലാ പ്രസിഡന്റിനെ വളഞ്ഞിട്ട് ആക്രമിച്ചതുൾപ്പടെ യോഗത്തിൽ ചർച്ചയാകും. മർദ്ദിച്ചവർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.
യൂണിറ്റിന്റെ നിയന്ത്രണം ഞങ്ങളുടെ കൈയിൽ നിൽക്കില്ലെന്നാണ് എസ്.എഫ്.ഐ നേതൃത്വം പറയുന്നത്.
ഇന്നത്തെ യോഗത്തിൽ തീരുമാനമായില്ലെങ്കിൽ പാർട്ടി നേതൃത്വത്തെ സമീപിക്കാനാണ് തീരുമാനം. ഇന്നലെ നടന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റിനെതിരെയും യൂണിറ്റിലെ അംഗങ്ങൾ രൂക്ഷ വിമർശനം ഉന്നയിച്ചു. പ്രസിഡന്റിന്റെ പ്രായം,യൂണിവേഴ്സിറ്റിയിലെ പഠനം എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.