തിരുവനന്തപുരം: എഴുത്തിലൂടെയും കലയിലൂടെയും മനുഷ്യ മനസ്സുകളിൽ മാനവികത ശക്തിപ്പെടുത്താൻ കലാകാരന്മാരും എഴുത്തുകാരും ഒന്നിക്കണമെന്ന് സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സർഗ്ഗാത്മക സംഗമം പ്രഖ്യാപിച്ചു. ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ സർഗാത്മക സംഗമം ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക സബ്കമ്മിറ്റി ചെയർമാൻ കെ.പി.ഗോപകുമാർ അദ്ധ്യക്ഷനായി.ചലച്ചിത്ര ഗാന നിരൂപകൻ ടി.പി.ശാസ്തമംഗലം മുഖ്യപ്രഭാഷണം നടത്തി. ആർ.യു.മനോജ് ചന്ദ്രന്റെ പ്രണയഹാരം എന്ന ചെറുകഥാ സമാഹാരം ചടങ്ങിൽ പ്രകാശനം ചെയ്തു.മാങ്കോട് രാധാകൃഷ്ണൻ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പള്ളിച്ചൽ വിജയൻ, കെ.എസ്.അരുൺ, ക്ഷീരകർഷക ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ വി.പി.ഉണ്ണികൃഷ്ണൻ, ഡെപ്യൂട്ടി മേയർ പി.കെ.രാജു, ജോയിന്റ് കൗൺസിൽ ചെയർമാൻ എസ്.സജീവ്, സാംസ്‌കാരിക സബ് കമ്മിറ്റി കൺവീനർ എ.എം.റൈസ്, യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി അഡ്വ.സി.കെ. നന്ദകുമാർ, യുവകലാസാഹിതി പ്രസിഡന്റ് മഹേഷ് മാണിക്കം, വനിതാ കലാസാഹിതി പ്രസിഡന്റ് കെ.ദേവകി, സെക്രട്ടറി അൽഫോൺസ ജോയി തുടങ്ങിയവർ സംസാരിച്ചു.