തിരുവനന്തപുരം: ലയൺസ് ഇന്റർനാഷണൽ ഹൈനസ് ക്ലബും അർപ്പണാ ഫൗണ്ടേഷനും സംയുക്തമായി നടത്തിയ വിപണനമേള ഹസൻ മരയ്ക്കാർ ഹാളിൽ ലയൺസ് ഇന്റർനാഷണൽ വൈസ് ഗവർണർമാരായ അനിൽകുമാറും ആർ.വി.ബിജുവും ചേർന്ന് ഉദ്ഘാടനം ചെയ്തു.
ആദ്യ വില്പന മോഹൻദാസ് എൻജിനിയറിംഗ് കോളേജ് സെക്രട്ടറി റാണി മോഹൻദാസ് നിർവഹിച്ചു. പ്രസിഡന്റ് ഗിരിജ സുരേന്ദ്രൻ,ജയശ്രീ പ്രദീപ് എന്നിവർ പങ്കെടുത്തു. പാചകമത്സരത്തിൽ വെണ്ണിലാ വാസു,മീര,മീന,സന്ധ്യ നായർ, സൗന്ദര്യ മത്സരത്തിൽ രാധിക,കലാ നായർ,സനൂജ്.ആർ.രാജേഷ്,രാജേഷ് എന്നിവർ വിജയികളായി.