cccc

തിരുവനന്തപുരം: ചേന്തി ശ്രീനാരായണഗുരു മന്ദിരത്തിന്റെ സ്ഥാപകൻ ചേന്തി ലക്ഷ്മണന്റെ 50ാമത് ചരമ വാർഷികം ആചരിച്ചു. സാംസ്‌കാരിക നിലയം പ്രസിഡന്റ് ജേക്കബ്ബ് കെ. ഏബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ കൂടിയ അനുസ്മരണ യോഗം പുളിക്കൽ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് തലനാട് ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു.

ചേന്തി ലക്ഷ്‌മണന്റെ സ്മരണാർത്ഥം പത്രാധിപർ യൂണിയൻ വൈസ് പ്രസിഡന്റും ചേന്തി ശ്രീനാരായണ ഗുരുദേവ മന്ദിരം രക്ഷാധികാരിയുമായ മകൻ ചേന്തി അനിൽ കാൻസർ രോഗിക്ക് ചികിത്സ സഹായം നൽകി. ജോൺസൺ ജോസഫ്, ചേന്തിയിൽ സുഗുണൻ,കെ.സദാനന്ദൻ,ടി.ശശിധരൻ,എസ്.സുനിൽ കുമാർ,കെ. സുരേന്ദ്രൻ നായർ,എസ്.സനൽ കുമാർ,ടി.അശോക് കുമാർ,വി.ആർ.സിനി,പ്രസന്ന കുമാരി,എസ്.ഉത്തമൻ, പി.ശശിബാലൻ,മോഹൻ കല്ലംപള്ളി തുടങ്ങിയവർ സംസാരിച്ചു.