കിളിമാനൂർ: വായിച്ചുകഴിഞ്ഞ പത്രങ്ങളും പുസ്തകങ്ങളും പോങ്ങനാട് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ ഇനി പാഴാക്കില്ല.'പേപ്പർ ചലഞ്ച്' എന്ന പേരിൽ ഇവ ഉപയോഗിച്ച് ക്ലാസിലെ ലൈബ്രറികൾ വിപുലീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാർത്ഥികൾ. വായിച്ച പുസ്തകങ്ങൾ നേരിട്ട് ലൈബ്രറിയിൽ വയ്ക്കാനും പഴയ പത്രങ്ങൾ നൽകി ലഭിക്കുന്ന തുക ഉപയോഗിച്ച് സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ വാങ്ങാനുമാണ് പദ്ധതി.ഇതിനായി കുട്ടികൾ വീടുകളിൽ നിന്ന് പത്രങ്ങളും പുസ്തകങ്ങളും ശേഖരിച്ചു തുടങ്ങി.പദ്ധതി പ്രഥമാദ്ധ്യാപകൻ ലിജുകുമാർ.എസ് ഉദ്ഘാടനം ചെയ്തു.