manmboor-saga

ആറ്റിങ്ങൽ:എസ്.എൻ.ഡി.പി മണമ്പൂർ ഗുരുനഗർ ശാഖയോഗം ഭരണസമിതി അംഗങ്ങളും വനിതാസംഘം ഭാരവാഹികളും ഗുരുനഗർ ഗുരദേവ ക്ഷേത്രസന്നിധിയിൽ യൂണിയൻ പ്രസിഡന്റ് എസ്.ഗോകുൽദാസിന്റെ നേതൃത്വത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.യൂണിയൻ ആക്ടിംഗ് സെക്രട്ടറി ദഞ്ചുദാസ്, യൂണിയൻ വനിതാസംഘം കൺവീനർ ശ്രീലബിജു എന്നിവർ നേതൃത്വം നൽകി.ശാഖയിലെ ഭരണ സമിതി അംഗങ്ങളായി വി.ജയപ്രകാശ് (പ്രസിഡന്റ് ),ജോയ് ജി (വൈസ് പ്രസിഡന്റ് ),ഡയാന സുനിൽ (സെക്രട്ടറി ),യൂണിയൻ കമ്മറ്റി മെമ്പർമാരായി പ്രസാദ്,എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി സാഗർ.എസ്,സത്യശീലൻ.ജി,ജെജി.ജെ,അനീഷ്.വി,അനിത.എൻ,ശിവപ്രസാദ്.എസ്,മോഹൻദാസ്.ജി, ജയചന്ദ്രൻ.യു.കെ,ദിനേശ് എന്നിവർ സ്ഥാനമേറ്റു.