കല്ലമ്പലം:കായലോര ടൂറിസം വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിത കേരള മിഷന്റെ സഹകരണത്തോടെ ഒറ്റൂർ പഞ്ചായത്ത് പരിധിയിലെ കായൽ തീരങ്ങളിൽ കണ്ടൽ തൈകൾ നട്ടു.ലോക കണ്ടൽ ദിനത്തിൽ ഒ.എസ്. അംബിക എം.എൽ.എ തൈകൾ നട്ടു ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് പി.ബീന അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് എൻ.ജയപ്രകാശ്, ബ്ലോക്ക് ഡിവിഷൻ അംഗം ഡി.എസ്.പ്രദീപ്,സത്യ ബാബു, സത്യപാൽ തുടങ്ങിയവർ പങ്കെടുത്തു.