para

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം തട്ടിട്ടമ്പലം ശാഖ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. പാറശാല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ജയൻ.എസ് ഊരമ്പ് ഉദ്ഘാടനം ചെയ്തു.

ശാഖാ പ്രസിഡന്റ് ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.ശാഖ സെക്രട്ടറി രാംശങ്കർ കൃഷ്ണ സ്വാഗതം പറഞ്ഞു.പെൻഷണേഴ്സ് കൗൺസിൽ പാറശാല യൂണിയൻ സെക്രട്ടറി പി.സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.പാറശാല യൂണിയന്റെ മുഖ്യ സഹകാരിയും കൊറ്റാമം ശാഖാ പ്രസിഡന്റുമായ ശ്രീദേവ് സംഘടനാ സന്ദേശം നൽകി.പെൻഷണേഴ്സ് കൗൺസിൽ കേന്ദ്രസമിതിയംഗം സുരേന്ദ്രൻ.വി കുഴിത്തുറ,ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിലിന്റെ പദ്ധതികൾ വിശദീകരിച്ചു.ഭാരവാഹികളായി കൃഷ്ണൻകുട്ടി (പ്രസിഡന്റ്), ഷിനു വാമദേവൻ(വൈസ് പ്രസിഡന്റ്),സതീഷ് കുമാർ.എസ്(സെക്രട്ടറി),യൂണിയൻ പ്രതിനിധിയായി സനൽകുമാർ.എസ് ഉൾപ്പെടെ 14 അംഗ ഭരണസമിതിയെയും തിരഞ്ഞെടുത്തു.