rajeeve-anchal-udhgadanam

ആറ്റിങ്ങൽ: മാനവസേവ വെൽഫെയർ സൊസൈറ്റി വാർഷികം ചലച്ചിത്ര സംവിധായകൻ രാജീവ് അഞ്ചൽ ഉദ്ഘാടനം ചെയ്തു. പൊയ്കമുക്ക് ഹരി അദ്ധ്യക്ഷത വഹിച്ചു. മനവസേവ ഭരത്ഗോപി പുരസ്കാരം ഇന്ദ്രൻസും, പ്രത്യേക ജൂറി പുരസ്കാരം ചിപ്പിരഞ്ജിത്തും,ജനപ്രിയ പുരസ്കാരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി ജയശ്രീയും, മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പള്ളിയറ ശശിയും ഏറ്റുവാങ്ങി. വി ശശി എം.എൽ.എ, അഡ്വ:എസ്.ലെനിൻ,അഡ്വ.പി.ആർ.രാജീവ്,വിജിലൻസ് ഡിവൈ.എസ്.പി.സുനിൽ.ജി.ചെറുകടവ്, രഘുനാഥൻ ജ്യോത്സ്യർ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ശശിധരൻനായർ സ്വാഗതവും ജോയിന്റ് സെക്രട്ടറി ശ്രീനിവാസൻ നന്ദിയും പറഞ്ഞു.