snehasramam

പള്ളിക്കൽ:വേളമാനൂർ സ്‌നേഹാശ്രമത്തിലെ വൃദ്ധമാതാപിതാക്കൾക്കായി കെ.എസ്.എഫ്.ഇ പത്ത് ലക്ഷം രൂപയുടെ കാർ സംഭവന നൽകി.കാറിന്റെ താക്കോൽദാനം മന്ത്രി കെ.എൻ. ബാലഗോപാൽ വേളമാനൂർ ഗാന്ധിഭവൻ സ്‌നേഹാശ്രമം ഡയറക്ടർ പത്മാലയം ആർ. രാധാകൃഷണന് നൽകി നിർവഹിച്ചു.കൊട്ടാരക്കരയിൽ മന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ അദ്ധ്യക്ഷതവഹിച്ചു. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ , ഗാന്ധിഭവൻചെയർപേഴ്സൺ ഡോ. ഷാഹിദാ കമാൽ, മാനേജിംഗ് ഡയറക്ടർ ബി.ശശികുമാർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ബി.മോഹനൻ,അസി.സെക്രട്ടറി ജി.ഭുവനചന്ദ്രൻ,സ്‌നേഹാശ്രമം സെക്രട്ടറി പി.എം.രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.