കൊല്ലം: പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഓറൽ, മാക്‌സിലോഫേഷ്യൽ സർജറി വിഭാഗത്തിൽ നിലവിലുള്ള ജൂനിയർ റസിഡന്റ് തസ്തികയിലെ ഒരൊഴിവിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് കരാർ നിയമനം നടത്തുന്നു. 11ന് രാവിലെ 11നാണ് വാക്ക് ഇൻ ഇന്റർവ്യു. യോഗ്യത: ബി.ഡി.എസ് ബിരുദം, ഡെന്റൽ കൗൺസിൽ രജിസ്‌ട്രേഷൻ. പ്രായപരിധി 40 വയസ്. വിദ്യാഭ്യാസ യോഗ്യത (ബി.ഡി.എസ് മാർക്ക് ലിസ്റ്റ്), മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, പാസ്‌പോർട്ട് സൈസ് ഫോട്ടോ പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.gmckollam.edu.in.